കൃതയുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം എന്നിവയാണവ. ഇവയില്‍ ത്രേതായുഗമാണ് ശ്രീരാമന്റെ കാലമായി രാമായണം വാഴ്‌ത്തുന്നത്. ഓരോ യുഗം കഴിയുന്തോറും അധര്‍മം പെരുകി വരുമെന്നും അത് ഇല്ലാതാക്കാന്‍ അവതാരങ്ങള്‍ പിറവിയെടുക്കും എന്നുമാണല്ലോ വിശ്വാസം. അങ്ങനെ ത്രേതായുഗത്തില്‍ ഉണ്ടായ അവതാരമാണ് രാമന്‍. ആദ്യയുഗമായ കൃതയുഗത്തില്‍ മനുഷ്യരെല്ലാം സമ്പൂര്‍ണമായി ധാര്‍മികരായിരിക്കും. പിന്നീട് ഓരോ യുഗം കഴിയുന്തോറും ധാര്‍മികത കുറഞ്ഞുവരും.
ഓരോ യുഗത്തിലും ധാര്‍മികത പുനസ്ഥാപിക്കന്നതിന് വിഷ്‌ണുവിന്റെ അവതാരങ്ങള്‍ ജന്മമെടുക്കും. (ധര്‍മസംസ്ഥാപനാര്‍ത്ഥായാം സംഭവാമി യുഗേയുഗേ) അങ്ങനെ ത്രേതായുഗത്തില്‍ രാമന്‍ പിറവിടെയുത്തു. 3,000 ദേവവര്‍ഷങ്ങള്‍ ചേര്‍ന്നതാണ് ത്രേതായുഗം. ത്രേതായുഗത്തിന്റെ അവസാനമാണ് ശ്രീരാമന്റെ കാലം. ഇത് ബി.സി 8,67,100ലാണെന്ന് കണക്കാക്കുന്നു. പാശ്ചാത്യര്‍ക്ക് കൃസ്‌തുവര്‍ഷം പോലെ ആദ്യകാലത്ത് കലിവര്‍ഷമാണ് പൗരസ്‌ത്യരുടെ വര്‍ഷക്കണക്ക് സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക സംജ്ഞ. കലിവര്‍ഷത്തിന്റെ 3102-ലാണ് കൃസ്‌തുവര്‍ഷം ആരംഭിക്കുന്നത്.
360 മനുഷ്യവര്‍ഷമാണ് ഒരു ദിവ്യവല്‍സരം 12,00 ദിവ്യവല്‍സരം ഒരു ചതുര്‍യുഗം, 994 ചതുര്‍യുഗമാണ് ബ്രഹ്മാവിന്റെ ഒരു ദിവസമായി കണക്കാക്കുന്നത്. ബ്രഹ്മാവിന്റെ ഒരു പകല്‍ അവസാനിക്കുമ്പോള്‍ പ്രപഞ്ചം പ്രളയത്തില്‍ അവസാനിച്ച് വീണ്ടും തുടങ്ങും എന്നാണ് കരുതുന്നത്. സാങ്കേതിക സൗകര്യങ്ങളൊക്കെ എത്രയോ പിന്നോക്കം ആയിരുന്ന കാലഘട്ടത്തില്‍ ഇത്രയും സങ്കീര്‍ണമായ കണക്കുകളാണ് പൗരാണികര്‍ മുന്നോട്ട് വയ്‌ക്കുന്നത് എന്നത് ആധുനികരെ പോലും അതിശയിപ്പിച്ചിട്ടുണ്ട്.