ആദികാവ്യമായ വാല്‍മീകി രാമായണത്തിന് നിരവധി മാനങ്ങളുള്ള പ്രാദേശിക രാമായണങ്ങള്‍ ലോകപ്രശസ്‌തങ്ങളായിട്ടുണ്ട്. അത്തരമൊരു സ്വതന്ത്രആഖ്യാനമാണ് ആധ്യാത്മരാമായണം. രാമനെ ദൈവമായി ചിത്രീകരിച്ച് എഴുതിയ ഒരു മഹാകാവ്യം. ആധ്യാത്മാരാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണ് മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ മഹാപ്രതിഭയില്‍ നിന്ന് ഇതളെടുത്ത ആധ്യാത്മരാമായണം കിളിപ്പാട്ട്.
കിളിയെ കൊണ്ട് രാമദേവന്റെ കഥ പറയിക്കുന്ന ആധ്യാത്മരാമായണം കിളിപ്പാട്ട് കേരളത്തിന്റെ ഭക്തിയുടെ പ്രതീകമായി ഉരുവം കൊണ്ടത് കിളിപ്പാട്ടിന്റെ മാഹാത്മ്യം കൂടിയാണ്.`ശാരികപ്പൈതലേ ചാരിശൂലേ വരികാരോമലേ കഥാശേഷവും ചൊല്ലുനീ'
എന്ന രീതിയില്‍ കളിപാടുന്ന രാമകഥയാണ് ആധ്യാത്മരാമായണത്തില്‍ എഴുത്തച്ഛന്‍ ആവതരിപ്പിച്ചത്. കിളിയെ കൊണ്ട് അഭിസംബോധന ചെയ്യിച്ച് കാവ്യരചനയിലേര്‍പ്പെടുന്നതിനെ കിളിപ്പാട്ട് എന്നാണ് വിളിച്ചുപോരുന്നത്. കളിപ്പാട്ട് രീതി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ എഴുത്തച്ഛനെയാണ് കിളിപ്പാട്ടിന്റെ ഉപജ്ഞാതാവായി കരുതിപ്പോരുന്നത്. ചരിത്രപരമായി തമിഴില്‍ നിന്നുള്ള കിളിദൂത്, കിളിവിടുത്ത് എന്നീ സമ്പ്രദായങ്ങളുടെ വകഭേദമാണിത്. തുഞ്‌ടന്‍ എന്തിനാണ് കിളിയെക്കൊണ്ട് പാടിച്ചത് എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ പലപ്പോഴു സാഹിത്യ ലോകത്തുണ്ടായിട്ടുണ്ട്.
കവി ഒരു ചക്കാലനായര്‍ സ്‌ത്രീയുടെ മകനായി പിറന്നതുകൊണ്ട് ഉന്നതകുലജാതര്‍ അകറ്റിനിര്‍ത്താതെ കാവ്യം സ്വീകരിക്കുന്നതിന് വേണ്ടിയാണ് കിളിയെക്കൊണ്ട് പാടിച്ചത് എന്നത് പ്രബലമായ ഒരു വാദമാണ്. എന്നാല്‍ കവിക്ക് അറം പറ്റാതിരിക്കാന്‍ കിളിപ്പാട്ട് സ്വീകരിച്ചുഎന്ന വാദവുമുണ്ട്. മാത്രമല്ല, സരസ്വതീ ദേവിയുടെ കൈയിലെ കിളിയെ ഓര്‍ത്തുകൊണ്ട് കാവ്യരചനയിലേര്‍പ്പെട്ടതാണെന്നും ശുകരൂപത്തില്‍ ഈശ്വരന്‍ തുഞ്ചന് ജ്ഞാനോപദേശം ചെയ്‌തവു#െന്നും അതിനാല്‍ ശുകമഹര്‍ഷിയെ സ്‌മരിക്കുന്നതാണെന്നും ഉള്ളവാദങ്ങളുമുണ്ട്. വാദങ്ങളെന്തൊക്കെയായാലും ഒരു ആധ്യത്മിക കൃതിക്ക് അനുയോജ്യമായ രീതിയാണ് കിളിപ്പാട്ട് എന്ന കാര്യത്തില്‍ സംശയമില്ല.
ഓരോകാണ്ഡത്തിന്റെയും തുടക്കത്തിലും ഒടുക്കത്തിലും കിളിയെക്കൊണ്ട് പാടിക്കുകയും സ്‌മരിക്കുകയും ചെയ്യുന്നുണ്ട്. ശ്രീരാമനാം പാടി വന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമ ചരിതം നീ ചൊല്ലിടൂ മടിയാതെ എന്ന തരത്തിലുള്ള തുടക്കം തന്നെ ആസ്വാദകന് ഉന്നതമായ ആധ്യത്മിക അനുഭൂതി പ്രദാനം ചെയ്യുന്നുണ്ട്. കാണ്ഡങ്ങളുടെ പ്രഭയായി കിളി തുടക്കത്തിലും ഒടുക്കത്തിലും ഇടയ്‌ക്കും കടന്നുവരുന്നത് ശ്രദ്ധേയമാണ്.
`ബദ്ധമോദം പരമാര്‍ത്ഥമിതൊക്കവേഭക്ത്യാ
പറഞ്ഞടങ്ങീ കിളിപ്പൈതലും'
3 comments:
ആ കാണ്ഡങ്ങള്‍ എഴുതിയത് മാറി പോയി എന്ന് തോന്നുന്നു...
ശ്രീരാമനാം പാടി വന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമ ചരിതം നീ ചൊല്ലിടൂ മടിയാതെ(കിഷ്‌കിന്ധകാണ്ഡം) -- ഇത് ബാല കാണ്ഡത്തിലാ
ശാരികപ്പൈതലേ ചാരിശൂലേ വരികാരോമലേ കഥാശേഷവും ചൊല്ലുനീ'(ബാലകാണ്ഡം)-- ഇത് കിഷ്കിന്ധാ കാണ്ഡത്തിലാ
arun thanks.
thanks mathrame ullo? athu thiruthi ille?
Post a Comment