Friday, July 23, 2010

വാല്‍മീകത്തിനുള്ളിലെ രത്‌നാകരന്‍...


രാമായണത്തെ കുറിച്ചുള്ള വിചാരങ്ങളില്‍ ആരാണ്‌ വാല്‍മീകി എന്ന ചര്‍ച്ചയാവും ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്നുവന്നിട്ടുണ്ടാകുക. അതൊരു സ്വാഭാവികമായ ചോദ്യമാണ്‌. കാരണം ആദികവിയെന്ന നിലയില്‍ ലോകസാഹിത്യ വിചാരങ്ങളില്‍ നിരന്തരം ഇടപെടുകയാണല്ലോ വാല്‍മീകി. വാല്‍മീകി എന്നവ്യക്തിയുടെ വ്യക്തിത്വത്തെ കുറിച്ചുള്ള കഥകളും നിരവധിയാണ്‌. ഏറ്റവും രസകരം രാമായണം മുഴുവന്‍ എഴുതിയത്‌ ഒരാളാണോ എന്ന ചര്‍ച്ചയാണ്‌.


ആധുനിക കാലത്ത്‌ ഒരാള്‍ക്കുണ്ടാകാവുന്ന സ്വാഭാവിക സംശയമാണത്‌. അതുമാത്രമല്ല അങ്ങനെയെങ്കില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്‌ ആരാകും എന്നതും കൗതുകം ജനിപ്പിക്കുന്ന സന്ദേഹമാണ്‌. രാമയണ കര്‍ത്താവായ വാല്‍മികിയെ കുറിച്ച്‌ കൃത്യമായ വിവരങ്ങളൊന്നുമില്ല. ലഭ്യമായിട്ടുള്ളത്‌ വാല്‍മീകിയുമായി ബന്ധപ്പെട്ട്‌ പറഞ്ഞ്‌ കേള്‍ക്കുന്ന കഥകള്‍ മാത്രമാണ്‌. ഇതില്‍ ചിലത്‌ സാരോപദേശരൂപത്തിലുള്ള ആധ്യാത്മിക ചൈതന്യം പരത്തുന്ന കഥയാണ്‌. കാട്ടാളനായും കുടുംബനാഥനായും കവിയായും വാല്‍മീകി നമുക്ക്‌ മുന്നിലെത്തുന്നു. കഥകളില്‍ ഏറെ പ്രചാരം രത്‌നാകരന്‍ എന്ന കാട്ടാളന്റെ കഥയാണ്‌.


രത്‌നാകരന്‍ കാട്ടുമൃഗങ്ങളെ വേട്ടയാടുകയും ആളുകളെ കൊള്ളയടിക്കുകയും ചെയ്യുക പതിവാണ്‌. കൊള്ളടയിച്ച പണം കൊണ്ടാണ്‌ രത്‌നാകരന്‍ കുടുംബം പുലര്‍ത്തിയിരുന്നത്‌. അങ്ങനെയിരിക്കെ ഒരിക്കല്‍ രത്‌നാകരന്‍ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന നാരദനെ ര്‌തനാകരന്‍ ആക്രമിച്ചു. എന്തിനാണ്‌ ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നതെന്ന്‌ നാരദന്‍ രത്‌നാകരനോട്‌ ചോദിച്ചു. ഇത്തരം ക്രൂരപ്രവൃത്തികള്‍ ചെയ്‌താല്‍ പാപം ലഭിക്കുമെന്നും അത്‌ താങ്ങാന്‍ നിങ്ങള്‍ക്കാകില്ലെന്നും നാരദന്‍ പറഞ്ഞു.സ എന്നാല്‍ നാരദന്റെ ചോദ്യങ്ങള്‍ക്ക്‌ എല്ലാം കുടുംബം നോക്കാനാണ്‌ എന്ന മറുപടിയാണ്‌ രത്‌നാകരന്‍ പറഞ്ഞത്‌.


അപ്പോള്‍ താങ്കള്‍ ചെയ്യുന്ന പാപത്തിന്റെ പാതി കുടുംബം വഹിക്കുമോ എന്ന്‌ നാരദന്‍ തിരിച്ചുചോദിച്ചു. ആ ചോദ്യത്തിന്‌ മുന്നില്‍ നാരദന്‍ പതറി. പിന്നീട്‌ വീട്ടിലെത്തിയ രത്‌നാകരന്‍ ഭാര്യയോടും മക്കളോടും ആ നിര്‍ണായകമായ ചോദ്യം ചോദിച്ചു. നിങ്ങള്‍ എന്റെ പാപത്തിന്റെ പാതി ഭാരം ഏല്‍ക്കുമോ എന്ന്‌.എന്നാല്‍ രത്‌നാകരനെ ഞെട്ടിച്ചുകൊണ്ടായിരുന്നു അവരുടെ മറുപടി.


പാപങ്ങളെല്ലാം സ്വയം അനുഭവിച്ചുകൊള്ളണമെന്നായിരുന്നു അവര്‍ പറഞ്ഞത്‌. തുടര്‍ന്ന്‌ അലഞ്ഞുനടന്ന രത്‌നാകരന്‍ പാപമോചനത്തിനായി രാമകഥ ജപിക്കണമെന്ന നാരദന്റെ ഉപദേശം അനുസരിച്ചു. അങ്ങനെയാണ്‌ കാട്ടില്‍ ഇണക്കിളികളിലൊന്ന്‌ അമ്പേറ്റ്‌ വീണത്‌ കണ്ട വാല്‍മീകി ആ കാവ്യം പാടിത്തുടങ്ങിയത്‌. ദീര്‍ഘകാലം ഒരിടത്തിരുന്ന്‌ രത്‌നാകരന്‍ കഥപറഞ്ഞുകൊണ്ടിരുന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ രത്‌നാകരന്‌ ചുറ്റും വാല്‍മീകം(ചിതല്‍ പുറ്റ്‌)രൂപപ്പെട്ടു. എന്നിട്ടും വാല്‍മീകി ലോകം കേള്‍ക്കെ പാടിക്കൊണ്ടിരുന്നു.


കാലങ്ങളോളം തനിക്ക്‌ ചുറ്റും വാല്‍മീകം(ചിതല്‍പ്പുറ്റ്‌) രൂപപ്പെട്ടതിനാല്‍ ര്‌തനാകരന്‍ വാല്‍മീകി എന്നറിയപ്പെട്ടു. അങ്ങനെ ലോകമറിയുന്ന മഹാഋഷിയുമായി. തന്റെ പാപപരിഹാരാര്‍ത്ഥം ആലപിച്ച രാമകഥ അദ്ദേഹത്തിനൊപ്പം ലോകത്തിനാകെ ആധ്യാത്മികമോക്ഷമായി.

3 comments:

അരുണ്‍ കായംകുളം said...

ഈ കഥ ശരിയാണ്, പക്ഷേ നാരദരല്ല, സപ്തമുനികളാണ്‌ കാട്ടാളനെ മാമുനി ആക്കിയതെന്നും പറയപ്പെടുന്നു.ഒന്ന് പരിശോധിക്കണേ...

അതു പോലെ..
"അപ്പോള്‍ താങ്കള്‍ ചെയ്യുന്ന പാപത്തിന്റെ പാതി കുടുംബം വഹിക്കുമോ എന്ന്‌ നാരദന്‍ തിരിച്ചുചോദിച്ചു. ആ ചോദ്യത്തിന്‌ മുന്നില്‍ നാരദന്‍ പതറി. "

നാരദനല്ല, രത്നാകരനാ പതറിയത് :)

(ഞാന്‍ വെറുതെ കുറ്റം പറയുവാണെന്ന് കരുതരുതേ, താങ്കളുടെ പോസ്റ്റ് ഇഷ്ടായി, അത് വായിച്ചപ്പോള്‍ മനസില്‍ തോന്നിയത് എഴുതുന്നു എന്നേ ഉള്ളു.)

രാമായണം എനിക്ക് വളരെ ഇഷ്ടമാണ്, അതിനാല്‍ രാമായണ കഥ മൊത്തം ഞാന്‍ എന്‍റെ ശൈലിയില്‍ എഴുതി ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.സമയം കിട്ടുമ്പോള്‍ ഒന്ന് നോക്കണേ...
ലിങ്ക് താഴെ..


കര്‍ക്കടക രാമായണം

kvmadhu said...

kurtamallalao pizhavukalalle. enganalle nammal corect cheyyunnath..
njan ningalude blog nokkiyirunnu. great...
njanormayilullathingane adichidunnu enneullu. ath orikkalum adisthana rekhayalla. so ellavarum kuzhappangal kandal parayanam..

ഉപാസന || Upasana said...

ഇത് അറിയാമായിരുന്നു
:-)

Related Posts with Thumbnails