Thursday, July 29, 2010

രാമായണത്തിലെ കാലനും സത്യന്‍ അന്തിക്കാടും

മരണം മനുഷ്യന്‌ എന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയായിരുന്നു. ആദികാലത്ത്‌ മരണം സംഭവിക്കുന്നതിനെ കുറിച്ച്‌ ആശങ്ക പെട്ട മനുഷ്യന്‍ നിരവധി കഥകള്‍ മെനഞ്ഞിരുന്നു. മരണത്തെ കുറിച്ച്‌ ഏറ്റവും ഗഹനമായി ചിന്തിച്ചിട്ടുള്ളത്‌ പൗരസ്‌ത്യ തത്വചിന്തകരാണ്‌. രാമായണത്തിലും മരണം ഒരു പ്രധാനവിഷയമായി വരുന്നുണ്ട്‌.

പ്രധാനകഥാപാത്രമായ രാമന്റെ മരണം തന്നെ ഉത്തരം കിട്ടാത്ത പദപ്രശ്‌നം പോലെ വായനക്കാരുടെ മനസ്സില്‍ നില്‍ക്കുന്നു. സരയൂ നദിക്ക്‌ ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞേക്കും രാമന്റെ തിരോധാനത്തിന്റെ നിഗൂഢതകള്‍.പറഞ്ഞുവരുന്നത്‌ ഭാരതീയരുടെ മരണദേവനായ കാലനെ കുറിച്ചാണ്‌. രമായണത്തില്‍ കാലന്‍ ഒരു കഥാപാത്രമായി തന്നെ നിരവധി തവണ വരുന്നുണ്ട്‌. ഔന്നത്യം പുലര്‍ത്തുന്ന ഒരു പ്രതിഭയുടെ കരുത്താണ്‌ രാമായണത്തിലെ കാലന്റെ കഥാപാത്രനിര്‍മാണത്തില്‍ പ്രകടമാകുന്നത്‌. ആകാംക്ഷയുണര്‍ത്തുന്ന ചില അവിചാരിത നിമിഷങ്ങളിലാണ്‌ കാലന്‍ വരുന്നത്‌.



സൂര്യപുത്രനാണ്‌ കാലന്‍. കാലാവധി തികയുമ്പോള്‍ ഭൂമിയില്‍ നിന്ന്‌ ജീവികളെ കാലപുരിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ കാലന്‍ വരുന്നു. ഭൂമിയിലെ സുകൃത ദുഷ്‌കൃത്യങ്ങള്‍ പരിശോധിച്ച്‌ കാലപുരിയിലെ 28 നരകങ്ങളില്‍ ഏതിലേക്ക്‌ ഒരാളെ പറഞ്ഞയക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ കാലനാണ്‌. രാമായണത്തില്‍ ശ്രീരാമനെ വൈകുണ്‌ഠത്തിലേക്ക്‌ തിരിച്ചുവിളിക്കാന്‍ സമയമായപ്പോള്‍ കാലന്‍ ഒരു മഹര്‍ഷികുമാരന്റെ വേഷമെടുത്ത്‌ അയോധ്യയിലെത്തി.



ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും താന്‍ രാമനോട്‌ സംസാരിക്കുമ്പോള്‍ കൊട്ടാരത്തില്‍ ആരും ഉണ്ടാകരുതെന്നും അദ്ദേഹം നിബന്ധന വച്ചു. അതംഗീകരിച്ച രാമന്‍ ലക്ഷ്‌മണനെ കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ കാവലിന്‌ നിര്‍ത്തി. സംസാരത്തിനിടയില്‍ 1,000 വര്‍ഷത്തെ തപസിന്‌ ശേഷം വിശന്ന്‌ വലഞ്ഞ്‌ ദുര്‍വ്വാസാവ്‌ അവിടെയെത്തി. പടിവാതില്‍ക്കല്‍ രാമനെ കാണമെന്ന്‌ വാശിപിടിച്ച ദുര്‍വാസാവിനോട്‌ ലക്ഷ്‌മണന്‍ എതിര്‍പ്പുന്നയിച്ചു. എന്നാല്‍ തന്റെ ഉദ്ദേശ്യത്തിന്‌ വിഘ്‌നം ഉണ്ടാക്കുകയാണെന്ന്‌ പറഞ്ഞ്‌ ദുര്‍വ്വാസാവ്‌ ലക്ഷ്‌മണനെ ശപിക്കാനാഞ്ഞു. എന്നാല്‍ ലക്ഷ്‌മണന്‍ രാമനോട്‌ ചോദിക്കാമെന്ന്‌ വാക്ക്‌ നല്‍കി ദുര്‍വ്വാസാവിനെ അവിടെ നിര്‍ത്തി. കൊട്ടാരത്തില്‍ രാമനോട്‌ കാര്യം പറയാന്‍ ചെന്ന ലക്ഷ്‌മണന്‍ മറ്റൊരുദുരന്തത്തിലേക്കാണ്‌ കടന്നുചെന്നത്‌. കാലന്റെ കരാര്‍ തെറ്റിച്ച ലക്ഷ്‌മണന്‌ കാലന്‍ മരണശിക്ഷ വിധിച്ചു.



ലക്ഷ്‌മണന്‍ സരയുനദിയില്‍ ചാടി മരിച്ചു. തുടര്‍ന്ന്‌ രാമനും അതേ കയത്തില്‍ ചാടിയാണ്‌ മരിച്ചതെന്നത്‌ യാദൃച്ഛികം. പിന്നീട്‌ കാലന്‍ രണ്ടുപേരെയും വൈകുണ്‌ഠത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. കാലനും രാവണനും ഏറ്റുമുട്ടിയ ഒരുശ്രദ്ധേയ സന്ദര്‍ഭവും രാമായണത്തിലുണ്ട്‌. തുല്യശക്തികളുടെ പോരാട്ടം. മൂവുലകവും ഞെട്ടിവിറച്ചു. കാലന്‍ ബ്രഹ്മദണ്ഡും രാവണന്‍ ബ്രഹ്മാസ്‌ത്രവുമായി ഏറ്റുമുട്ടാനൊരുങ്ങി. രാവണന്‌ ബ്രഹ്മാവിന്റ അനുഗ്രഹമുള്ളതുകൊണ്ട്‌ മൂവലകവും പ്രതിസന്ധിയിലായി.


ഒടുവില്‍ ബ്രഹ്മാവിന്റെ അഭ്യര്‍ത്ഥന പ്രകാരം കാലന്‍ പിന്തിരിയുകയായിരുന്നു. കാലനില്ലാത്ത കാലമെന്ന കാവ്യഭാഗം മാത്രമല്ല വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സത്യന്‍ അന്തിക്കാട്‌ ഒരുക്കിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയില്‍ കാലനായിരുന്നല്ലോ മുഖ്യകഥാപാത്രം. കാലന്‍ എന്ന സങ്കല്‍പം എത്രോയ നല്ല ഭാവനകള്‍ക്ക്‌ വിത്ത്‌ പാകിയിട്ടുണ്ടെന്നാലോചിക്കുമ്പോഴാണ്‌ ആ സങ്കല്‍പത്തിന്റെ സൗന്ദര്യം മനസ്സിലാകുക.

7 comments:

ശ്രീനാഥന്‍ said...

കാലന്റെ കഥ കൊള്ളാം, കാലനില്ലാത്ത കാലം അറിയാമെങ്കിലും അന്തകനെക്കുറിച്ച് അന്തിക്കാടെഴുതിയ അഭ്രകാവ്യം കണ്ടിട്ടില്ല.

...: അപ്പുക്കിളി :... said...

പപ്പന്‍ പ്രീയപ്പെട്ട പപ്പന്‍ ഞാനും കണ്ടിട്ടില്ല...

K V Madhu said...

സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത രസകരമായ ഒരു സിനിമയാണത്‌. സിദ്ദിഖ്‌ ലാല്‍ ആദ്യമായെഴുതിയ തിരക്കഥയാണെന്നാണ്‌ എന്റെ അറിവ്‌. റഹ്മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം മരിച്ചതിന്‌ ശേഷം ആത്മാവിന്‌ യമപുരിയില്‍ പ്രവേശിക്കേണ്ട സമയം ബാക്കിയായപ്പോള്‍ കാലന്റെ പ്രതിനിധിയായ തിലകന്‍ പ്രതിസന്ധിയിലാകുന്നു. പിന്നെ അത്രയും സമയം മരിക്കുന്ന വേറെ ഏതെങ്കിലും മനുഷ്യന്റെ ശരീരത്തില്‍ കയറി റഹ്മാന്‌ പ്രതികാരം ചെയ്യാനുള്ള അവസരം ഒരുങ്ങുന്നതാണ്‌ സിനിമ. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം മരിക്കുമ്പോള്‍ ആ ശരീരത്തില്‍ കയറി പ്രതികാരം തീര്‍ക്കുന്ന ഒരു കഥ. നമ്മുടെ ഡൂക്ക്‌ലി പടങ്ങളുടെ ഇടയില്‍ സരസമായ ഹ്യൂമര്‍ ആസ്വദിക്കാം പപ്പന്‍ പ്രിയപ്പെട്ട പപ്പനിലൂടെ. വേണ്ടത്ര ശ്രദ്‌ധകിട്ടാതെ പോയതെന്തുകൊണ്ടാണെന്ന്‌ ഇപ്പോഴും ചാനലുകളില്‍ ആ സിനിമ കാണുമ്പോള്‍ ആലോചിച്ചുപോയിട്ടുണ്ട്‌.
എന്റെ പോസ്റ്റുകള്‍ വായിക്കുന്നതിന്‌ ഇത്തിരി സ്‌നേഹം...

shaji.k said...

ആ സിനിമ ഞാന്‍ കണ്ടിട്ടുണ്ട് കുറെ പ്രാവശ്യം,നല്ല സിനിമ ആണ്.കണക്കില്‍ പിശക് പറ്റി കാലന്‍ റഹ്മാന്‍ അഭിനയിക്കുന്ന കഥാപാത്രത്തെ നേരത്തെ വിളിക്കുകയാണ്.പിന്നീടാണ് തെറ്റ് മനസ്സിലാക്കുന്നത്.റഹ്മാന്‍ എനിക്ക് ശരീരം വേണം എന്ന് പറഞ്ഞു കാലനുമായി അടി ഉണ്ടാക്കുന്നുണ്ട് നല്ല രസമാണ് കണ്ടിരിക്കാന്‍. മരണം ഒരു സമസ്യ തന്നെയാണ് അല്ലേ,നന്നായി പോസ്റ്റ്‌. ആശംസകള്‍.

Muzafir said...

enneyaaraanaavo kolluka :)

Pranavam Ravikumar said...

Nalla Post!

walbertsade said...

Slots - Blackjack, Craps, Roulette - JS Hub
Slots.com 수원 출장마사지 has over 3000 games built-in, including Blackjack, Craps, 경주 출장마사지 Roulette and many 울산광역 출장마사지 more for you 문경 출장마사지 to choose 부산광역 출장마사지 from.

Related Posts with Thumbnails