വാല്‍മീകി രാമായണത്തിന്റെ രൂപഭദ്രതയും കഥാഗതിയും ഏതൊരു ആധുനിക ഘടനാവാദിയെയും അതിശയിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. വ്യത്യസ്‌തമായ സംസ്‌കാരങ്ങളും കഥാപാത്രങ്ങളുടെ രൂപഭാവവും ചിത്രീകരിക്കാന്‍ ആദികവിക്ക് അതിശയിപ്പിക്കുന്ന രൂപഭാവഘടന അനിവാര്യമായിരുന്നു. ബൃഹത്തായ ഒരു കഥ പറയുന്നതിന് അനുസൃതമായ കാവ്യരൂപം തെരഞ്ഞെടുക്കുന്നിടത്താണ് വാല്‍മീകി ഏറ്റവും വലിയ വെല്ലുവിളി നേരിട്ടിട്ടുണ്ടാകുക. വിവിധ ഭാഷകളില്‍ വിവിധ കവികള്‍ പുന:രാക്യാനവും വ്യാഖ്യാനവും നടത്തിയപ്പോഴും ആദികവിയുടെ രൂപഭദ്രയെ ബഹുമാനിച്ചു എന്നത് വാല്‍മീകിയുടെ ഔചിത്യത്തിന്റെ ഔന്നത്യമാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അവ്യക്തമായ ആദ്യകാല ചരിത്രരൂപീകരണത്തിന് ഉതകുന്ന ഉപകരണമായി ചരിത്രകാരന്മാരും രാമായണത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഏഴ് ഭാഗങ്ങളായാണ് രാമായണം വിഭജിച്ചിട്ടുള്ളത്. ഒരോ ഭാഗത്തിനും കാണ്ഡം എന്നാണ് വിളിക്കുന്നത്. ഓരോ കാണ്ഡവും കഥയുടെ തുടര്‍ച്ച നിലനിര്‍ത്തുന്നതോടൊപ്പം വ്യക്തമായ സ്വതന്ത്രരൂപത്തോടെയാണ് വികസിക്കുന്നത്. ഏഴ് കാണ്ഡങ്ങളിലൂടെ രാമന്റെ ജനനവും ജീവിതഗതിയും മരണവും ചിത്രീകരിക്കുമ്പോള്‍ തന്നെ ജീവിത വൈവിധ്യവും സ്ഥലചരിതവും ഇഴചേര്‍ത്തിരിക്കുന്നു. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെയാണ് കാണ്ഡങ്ങള്‍ തരം തിരിച്ചിട്ടുള്ളത്.ബാലകാണ്ഡത്തില്‍ രാമന്റെ ജന്മത്തെ കുറിച്ചും ബാല്യത്തിലെ അല്‍ഭുതകരമായ ജീവിതാനുഭവങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.
അയോധ്യാകാണ്ഡത്തില്‍ ദശരഥന്റെ ശപഥത്തെ കുറിച്ചും കൈകേയിയുടെ ക്രൂരതയെ കുറിച്ചും വിശദമാക്കുന്നു. രാമന്റെയും ലക്ഷ്‌മണന്റെയും സീതയുടെയും വനവാസകാലത്ത ദുരിതങ്ങളാണ് ആരണ്യകാണ്ഡത്തിലുള്ളത്. തുടര്‍ന്ന് കാട്ടില്‍ വച്ച് സീതിയെ രാവണന്‍ തട്ടിക്കൊണ്ടുപോകുന്നു. ഈ കഥയാണ് കിഷ്‌കിന്ധാകാണ്ഡത്തില്‍ പറയുന്നത്. കിഷ്‌കിന്ധാകാണ്ഡത്തിലാണ് വാരനനരാജ്യത്തെ കുറിച്ച് പറയുന്നത്. പിന്നീട് വാനരന്മാര്‍(ഹനുമാനും സുഗ്രീവനും അടക്കമുള്ള സംഘം) സീതാന്വേഷണത്തിനിറങ്ങുന്നു. സുന്ദരകാണ്ഡത്തിലാണിത്. സുന്ദരകാണ്ഡം രാമായണത്തിലെ ഏറ്റവും ആവേശകരമായി തിളങ്ങി നില്‍ക്കുന്ന ഹനുമാന്റെ ഹീറോയിസം സുന്ദരകാണ്ഡത്തിലാണ്.
രാമായണത്തില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ പേരിലുള്ള ഏക കാണ്ഡവും ഇത് തന്നെ. സുന്ദരന്‍ എന്നാല്‍ കുരങ്ങന്‍ എന്നാണ് മൂലാര്‍ത്ഥം. ഹനുമാന്‍ വാനരവംശത്തില്‍ പിറന്നവന്‍ ആണല്ലോ. അതുകൊണ്ടാണ് വാനരന്റെ (ഹനുമാന്റെ) അധ്യായം എന്ന അര്‍ത്ഥത്തില്‍ സുന്ദരകാണ്ഡം എന്ന് ഈ ഭാഗത്തിന് പേര് നല്‍കിയത്. രാമന്റെ ദൂതനായി ഹനുമാന്‍ ലങ്കയിലെത്തുന്നു. സീതയെ കാണുന്നു സന്ദേശം കൈമാറുന്നു.
അശോകവനത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സീതിയെ മോചിപ്പിക്കാന്‍ രാമന്റെ നേതൃത്വത്തില്‍ വാരനസൈന്യം രാവണനോട് ഏറ്റുമുട്ടുന്ന ഭാഗമാണ് യുദ്ധകാണ്ഡം. സീതയെ മോചിപ്പിച്ചതിനു ശേഷമുള്ള സംഭവബഹുലമായ വഴിത്തിരിവുകളും കഥാന്ത്യവുമാണ് ഉത്തരകാണ്ഡത്തിലുള്ളത്. സീതയുടെ തിരോധാനവും രാമന്റെ അന്ത്യയാത്രയും മറ്റും മറ്റും....
2 comments:
ഐതിഹ്യങ്ങൾക്കപ്പുറത്ത് വാത്മീകി ആദികവിയാണോ, മാ നിഷാദക്കു മുമ്പ് കവിത ഉണ്ടായിരുന്നോ, എനിക്ക് സംശയമുള്ള കാര്യം. ലേഖനം നന്നായി
അറിയാത്തവരുടെ അറിവിനായി
Post a Comment