കാവ്യമെന്നാല്‍ ശോകത്തില്‍ നിന്നുണ്ടാകുന്ന സംഗതിയാണ് എന്ന് മഹാകവികള്‍ വിശ്വസിച്ചിരുന്നു. പൗരസ്‌ത്യകാവ്യങ്ങളില്‍ ആദി കാവ്യമായി അറിയപ്പെടുന്ന രാമായണത്തെ കുറിച്ച് നിരവധി കഥകള്‍ നിലവിലുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ശോകത്തില്‍ നിന്നുണ്ടായ മഹാകാവ്യത്തിന്റെ കഥയാണ്.
കാട്ടാള സ്വഭാവത്തില്‍ നിന്ന് നന്മയുടെ മാര്‍ഗത്തിലേക്ക് ചരിച്ച വാല്‍മീകിയെ കുറിച്ചെന്നതുപോലെ ഏറെ ആഘോഷിക്കപ്പെട്ടതും നിരവധി വിചിന്തനങ്ങള്‍ക്ക് സാധ്യതയുള്ളതുമായ കഥകളാണ് ആദികാവ്യത്തിന്റെ രചനയെ കുറിച്ചുമുള്ളത്. വാല്‍മീകിയുമായി ബന്ധപ്പെട്ട ഒരു സംഭവത്തിന്റെ തുടര്‍ച്ചയായാണ് രാമാണയം രൂപപ്പെട്ടത്.
വാല്‍മീകി കാട്ടിലൂടെ നടന്നുപോകവേ, തന്റെ മുമ്പില്‍ അമ്പേറ്റ് വീണുപിടയുന്ന ഇണക്കിളികളിലൊന്നിനെ കണ്ടു. ആ കാഴ്‌ചയുണ്ടാക്കിയ ആഘാതം വാല്‍മീകിയുടെ മനസ്സിലെ തത്വചിന്തയുടെ ലോകത്താണ് എത്തിച്ചത്. അപ്പോഴുണ്ടായ ആഘാതം അളവില്ലാത്തതായിരുന്നു. ആ ആഘാതത്തില്‍ നിന്നുണ്ടായ കാവ്യമാണത്രെ രാമായണം ഇണക്കിളികളിലൊന്ന് വീണുകിടക്കന്നത് കണ്ട വാല്‍മീകി ശോകത്തോടെ പാടി
`മാനിഷാദ പ്രതിഷ്‌ഠാംത്വമഗമ
ശാശ്വതീ സമായദ്‌ക്രൗഞ്ച
മിഥുനാദേഹ മവധീ
കാമമോഹിദം(ക്രൂരത അരുത് കാട്ടാളാ, ഇണക്കികളിലൊന്നിനെ
കൊന്നത് കൊണ്ട് നീ ശാശ്വതമായ
ദുഷ്‌കീര്‍ത്തിക്ക് പാത്രമായിരികട്ടെ)
ഈ വരികളില്‍ നിന്നാണ് രാമായണത്തിന്റെ പിറവി. ഒരു ദുരന്തത്തില്‍ നിന്ന് കാവ്യമുണ്ടായി എന്ന ആശയത്തിന് വ്യാപകമായ അര്‍ത്ഥതലമുണ്ട്.
ആധുനിക കാലത്ത് ദുരിതത്തില്‍ നിന്നുള്ള മോചനത്തിനായി സാഹിത്യത്തെ ഉപയോഗിക്കപ്പെട്ടതും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ സാഹിത്യത്തിലൂടെ നടത്താറുണ്ടെന്നുള്ള വസ്‌തുതയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. അതുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണ്, കലയ്‌ക്ക് സാമൂഹ്യപ്രതിബദ്ധത ആവശ്യമുണ്ടോ ഇല്ലയോ എന്ന നിലയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍. എല്ലാത്തിനും ഉത്തരം രാമായണത്തിലുണ്ട് എന്നതാണ് അതിശയകരമായ വസ്‌തുത.
എന്തായാലും ശോകത്തില്‍ നിന്ന് പോരാട്ടത്തിലേക്കും ആത്മാവിഷ്‌കരണത്തിന്റെ വൈവിധ്യങ്ങളിലേക്കും കാവ്യം ചരിക്കുമ്പോള്‍ രാമായണം നല്‍കുന്ന അടിത്തറ മറകാതിരിക്കുക.
കാവ്യസ്യാത്മാ സ ഏവാര്‍ത്ഥസ്‌തഥോ
ചാതി കവേ: പുരക്രൗഞ്ച ദ്വന്ത്വ
വവ്യോഗാര്‍ത്ഥശോക:ശ്ലോകത്വമാഗത:
(കാവ്യത്തെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍
പണ്ടുള്ള കവികള്‍ ശോകത്തില്‍ നിന്നാണ്
ശ്ലോകമുണ്ടായതെന്ന് പറയുന്നു.)
4 comments:
മാനിഷാദ ! നന്നായിട്ടുണ്ട് ... ആശംസകള്‍...
thanks jishad
വളരെ നന്നായിട്ടുണ്ട്
നല്ലത്
Post a Comment